1) അത്തിപ്പഴം ആണിയുടെ മുകളില്‍ അരച്ചിടുക.
2) എരുക്കിന്റെ പാല്‍ ആണിയുള്ള ഭാഗത്ത് പുരട്ടുക.
3) കശുവണ്ടിത്തോടിലുള്ള എണ്ണ ആണിയുള്ള ഭാഗത്ത് പുരട്ടുക.
4) കൊടുവേലി അരച്ച് ആണിയുള്ളിടത്ത് തേക്കുക.
5) ഇഞ്ചിനീരും ചുണ്ണാമ്പ് വെള്ളത്തിന്റെ തെളിയും ചേര്‍ത്ത് പുരട്ടുക.
6) കഞ്ഞിവെള്ളത്തില്‍ ഇന്തുപ്പ് കലക്കി ആണിയുള്ള ഭാഗത്ത് തേക്കുക.
7) മഞ്ഞളും കടുക്കയും വെളിച്ചെണ്ണയില്‍ അരച്ചു ചേര്‍ത്ത് ആണിയില്‍ പുരട്ടുക.
8) മരത്തില്‍ കാണുന്ന നീര്‍ എന്ന ചുവന്ന ഉറുമ്പിനെ അരച്ച് ആണിയില്‍ തേക്കുക.
9) തേങ്ങാവെള്ളം ഒരു മാസം സൂക്ഷിക്കുക. എന്നിട്ട്, അതില്‍നിന്ന് കുറച്ചു വെള്ളവും സമം നാരങ്ങാനീരും ചേര്‍ത്ത് ആണിയില്‍ പുരട്ടുക.
10) വയമ്പും മഞ്ഞളും ഇഞ്ചിയും ഒന്നിച്ചുചേര്‍ത്ത് അരച്ച് ആണിയില്‍ ഇടുക.
11) കരിംജീരകം അരച്ചത് വിനാഗിരിയില്‍ ചേര്‍ത്ത് ആണിയില്‍ തേക്കുക.